മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു അധ്യക്ഷൻ; ''മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് ഞാൻ പഠിച്ച രാഷ്ട്രീയം ''

  1. Home
  2. Kerala

മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു അധ്യക്ഷൻ; ''മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് ഞാൻ പഠിച്ച രാഷ്ട്രീയം ''

image


മുഖ്യമന്ത്രി വി ഡി സതീശന്റെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. താൻ പങ്കെടുത്തത് രാഷ്ട്രീയ പരിപാടിയല്ലെന്നും അതിനാൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും മുഖ്യമന്ത്രി തന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ താൻ പ്രതികരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 10 വർഷക്കാലം ക്യാമ്പസുകളിലും തെരുവുകളിലും ഇടതുപക്ഷ സർക്കാരിനെതിരെ പോരാടിയ സാധാരണ കെ.എസ്.യു പ്രവർത്തകരുടെ ത്യാഗത്തിന്റെ ഫലമാണ് യുഡിഎഫ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്ത് ചെറിയ വീഴ്ചയുണ്ടായെന്നും കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചവരുടെ കൂട്ടത്തിൽപ്പെട്ട ഒരാൾ പ്ലീഡർ സ്ഥാനത്തെത്തിയപ്പോൾ അത് തിരുത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.