കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

  1. Home
  2. Kerala

കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

image


സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഒക്ടോബർ 29 മുതൽ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ തരംതാഴ്ത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയവരെ പുറത്താക്കുമെന്നും 2025 സെപ്റ്റംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്ക് ഉത്തരവ് ബാധകമാകുമെന്നും അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ച അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും പാസാകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. ഇതിനെതിരായ പുനഃപരിശോധനാ ഹർജികളും കോടതി തള്ളിയിരുന്നു. കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു.