കൂരിയാട് ദേശീയപാത തകർച്ച: ഒരു കിലോമീറ്റർ പുനർനിർമിക്കണം - വിദഗ്ധ സമിതി റിപ്പോർട്ട്

കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ, വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.കേരളത്തിലെ ദേശീയപാതാ തകർച്ചയിൽ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഏകദേശം ഒരു കിലോമീറ്റർ ദൂരത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.കരാർ ഏറ്റെടുത്ത നിർമാണ കമ്പനി കെഎൻആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.