കുറ്റിപ്പുറം ബസ് അപകടം: അപകടത്തിന് കാരണം ബസിന്റെ അമിതവേഗത
കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് പ്രതിനിധികൾ എന്നിവരടങ്ങിയ സംഘം നടത്തിയ സ്ഥലപരിശോധനയിലാണ് കണ്ടെത്തൽ.
അപകടസമയത്ത് റോഡിൽ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറിന് നിയന്ത്രണം നഷ്ടപ്പെടുന്ന ഹൈഡ്രോപ്ലെയിനിങ് സാധ്യതയും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കാമെന്ന് അന്വേഷണ സംഘം വിലയിരുത്തി.
അപകടം നടന്ന സ്ഥലത്തെ റോഡ് നിർമാണത്തിലെ അപാകതകളും സംഘം ചൂണ്ടിക്കാട്ടി. അപകടമുണ്ടായ സ്ഥലത്ത് സര്‍വീസ് റോഡ് നല്‍കിയത് അപകടസാധ്യത വർധിപ്പിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി
