കുറ്റിപ്പുറം ബസ് അപകടം: 120 കിലോമീറ്റർ വേഗതയിൽ ബസ് സഞ്ചരിച്ചതായി കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  1. Home
  2. Kerala

കുറ്റിപ്പുറം ബസ് അപകടം: 120 കിലോമീറ്റർ വേഗതയിൽ ബസ് സഞ്ചരിച്ചതായി കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

image


മലപ്പുറം കുറ്റിപ്പുറത്ത് അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തൽ. 120 കിലോമീറ്റർ വരെ വേഗത്തിൽ ബസ് സഞ്ചരിന്നാണ് കണ്ടെത്തൽ. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് സഞ്ചരിച്ചത് ട്രാക്ക് മാറിയെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

അപകടത്തിന്റെ പ്രധാന കാരണം അമിത വേഗതയാണെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയപാതകളിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്. വളവുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ പാടില്ല. ബസുകൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നതാണ് നിയമം.

എന്നാൽ അപകടത്തിന് ഏകദേശം ഒരു കിലോമീറ്റർ മുൻപുള്ള വളവിൽ ബസ് ഫാസ്റ്റ് ട്രാക്കിലൂടെ അമിത വേഗത്തിൽ പായുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിൽ ഈ ദൃശ്യങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.