വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിൽ; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

  1. Home
  2. Kerala

വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിൽ; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

image


വയനാട് മേപ്പാടിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മീനാക്ഷിപാലത്തിന് സമീപമുള്ള കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിച്ചിരിക്കുകയാണ്.

മണ്ണിനടിയിൽ നിരവധി ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുകയാണ്. നിർമാണ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയെ രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.പാലത്തിലൂടെ കടന്നുപോയ വാഹനങ്ങളോ യാത്രക്കാരോ മണ്ണിടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്. ഇന്നലെ വയനാട്ടിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.

രക്ഷാപ്രവർത്തനത്തിനായി ആർആർടി സംഘത്തെ ഉടൻ പ്രദേശത്തേക്ക് എത്തിക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു.