കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം;ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചു

  1. Home
  2. Kerala

കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം;ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചു

image


കണ്ണൂർ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്ത് വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തുകയാണ്.മുൻകരുതൽ നടപടിയുടെ ഭാഗമായി ആലക്കോട്ടുനിന്നും താബോറിലേക്ക് പോകുന്ന ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചിട്ടുണ്ട് പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ആഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നതിനാൽ വീടുകളിൽ ആളുകൾ കുറവാണ്. നിലവിൽ വീടുകളിൽ അവശേഷിക്കുന്ന ചുരുക്കം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.