കള്ളാടി മണ്ണിടിച്ചിൽ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

  1. Home
  2. Kerala

കള്ളാടി മണ്ണിടിച്ചിൽ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

kalladi


വയനാട് കള്ളാടിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ തുരങ്കനിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. അപകടസാധ്യതകളെക്കുറിച്ച് വിശദമായ പഠനവും അന്വേഷണവും നടത്തിയ ശേഷമേ ഇനി നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

തുരങ്കനിർമ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പദ്ധതിക്ക് കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിബന്ധനകൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കും. അപകടത്തിന്റെ യഥാർത്ഥ കാരണവും പരിസ്ഥിതി മാനദണ്ഡങ്ങളുടെ ലംഘനവും രണ്ട് വെവ്വേറെ വിഭാഗങ്ങളായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.