ലോ കോളേജ് വിദ്യാർത്ഥിനിയ്ക്ക് മർദ്ദനമേറ്റ സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി

  1. Home
  2. Kerala

ലോ കോളേജ് വിദ്യാർത്ഥിനിയ്ക്ക് മർദ്ദനമേറ്റ സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി

police


ലോ കോളേജ് വിദ്യാർത്ഥിനിയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി. ആറൻമുള എസ്എച്ച്ഒ മനോജിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഡിവൈഎഫ്ഐ നേതാവിന്റെ മർദ്ദനമേറ്റ ലോ കോളേജ് വിദ്യാർത്ഥിനിക്കെതിരെ കേസടുത്തതിലാണ് നടപടി. മനോജിന് പകരം അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി.

വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി ദർവേശ് സാഹിബ് റിപ്പോർട്ട് തേടിയിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിനി ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ക്യാമ്പസിൽ മറ്റൊരു പെൺകുട്ടിയെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അടിയന്തിരമായി തുടർനടപടി എടുക്കാനും വിദ്യാർത്ഥിനിക്കെതിരെ കേസടുത്തതിൽ വിശദീകരണം നൽകാനും ഡിജിപി നിർദ്ദേശം നൽകുകയും ചെയ്തു.