ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

  1. Home
  2. Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

kerala assembly


മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് അടിയന്തര പ്രാധാന്യമുള്ള ഈ പ്രമേയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സി.ജെ.പിയുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് കേരള സർക്കാരിന്റെ നിർണായക നീക്കം.

ഡൽഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തെ എൽ.ഡി.എഫും പിന്തുണയ്ക്കും. മുഖ്യമന്ത്രി നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു സംസ്ഥാന നിയമസഭ ഇത്തരത്തിലുള്ള പ്രമേയം പാസാക്കാനായി അവതരിപ്പിക്കുന്നത്. ഇതിനിടയിൽ, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ ആശങ്കകൾ അറിയിക്കാൻ നാളെ വൈകീട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.