ഉപമുഖ്യമന്ത്രി പദവിക്ക് ലീഗിന് അർഹതയുണ്ട്, പക്ഷേ ഇപ്പോൾ ചോദിച്ചുവാങ്ങാനില്ല: മുനവ്വറലി തങ്ങൾ

  1. Home
  2. Kerala

ഉപമുഖ്യമന്ത്രി പദവിക്ക് ലീഗിന് അർഹതയുണ്ട്, പക്ഷേ ഇപ്പോൾ ചോദിച്ചുവാങ്ങാനില്ല: മുനവ്വറലി തങ്ങൾ

panakkad


മുസ്ലിം ലീഗിന് സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുഖാദർ കുട്ടി നഹയും ഈ പദവി വഹിച്ചിട്ടുള്ളതിനാൽ ലീഗിന് ഇതിന് ചരിത്രപരമായ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പദവി ഒരു അവകാശവാദമായി ഉന്നയിക്കാനോ മുന്നണിക്കുള്ളിൽ സമ്മർദ്ദം ചെലുത്താനോ ലീഗ് ഉദ്ദേശിക്കുന്നില്ല. അർഹതയുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ, ഇപ്പോൾ അത് ആവശ്യപ്പെട്ട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഭാവിയിൽ ചർച്ചകൾ വരുമ്പോൾ അക്കാര്യം പരിഗണിക്കാമെന്നും തങ്ങൾ സൂചിപ്പിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുനവ്വറലി തങ്ങളുടെയും പ്രതികരണം.