പ്രസംഗത്തിനിടെ ലീഗ് നേതാവ് എം.കെ മുനീർ കുഴഞ്ഞുവീണു

  1. Home
  2. Kerala

പ്രസംഗത്തിനിടെ ലീഗ് നേതാവ് എം.കെ മുനീർ കുഴഞ്ഞുവീണു

mk muneer


യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ കുഴഞ്ഞുവീണു. പ്രസംഗത്തിന് എഴുന്നേറ്റപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിലവില്‍ അദ്ദേഹം വിശ്രമത്തില്‍ തുടരുകയാണ്. 

മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഇന്നു രാവിലെ തിരുവനന്തപുരത്ത് തുടങ്ങിയ യു.ഡി.എഫ് സമരത്തിനിടെയായിരുന്നു സംഭവം.

സി.പി. ജോൺ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകൾ പറഞ്ഞപ്പോഴേക്കും അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനാൽ വേഗം വേദിയിലെ കസേരയിൽ ഇരുത്തി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുനീർ തിരിച്ചെത്തി പ്രസംഗം തുടർന്നു.