അന്ധവിശ്വാസങ്ങളും മന്ത്രവാദ ചൂഷണങ്ങളും തടയാൻ നിയമനിർമാണം; കരട് ബിൽ സമർപ്പിച്ച് സമിതി

  1. Home
  2. Kerala

അന്ധവിശ്വാസങ്ങളും മന്ത്രവാദ ചൂഷണങ്ങളും തടയാൻ നിയമനിർമാണം; കരട് ബിൽ സമർപ്പിച്ച് സമിതി

image


കേരളത്തിൽ അന്ധവിശ്വാസങ്ങളും മന്ത്രവാദത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും തടയുന്നതിനുള്ള നിയമനിർമാണ ശുപാർശയുടെ കരട് വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ചു. 'കേരള പ്രിവെൻഷൻ ഓഫ് ബ്ലാക്ക് മാജിക് ബിൽ 2026' എന്ന പേരിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

കേരള നിയമ പരിഷ്‌കരണ കമ്മീഷൻ വൈസ് ചെയർമാനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതിയാണ് ഭരണഘടനാപരവും നിയമപരവുമായ വശങ്ങൾ പരിശോധിച്ച് കരട് തയ്യാറാക്കിയത്.

ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരം 2025 നവംബറിലാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. മന്ത്രവാദത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഭരണഘടനാപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.