നെല്ലിയാമ്പതിയിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു

നെല്ലിയാമ്പതിയിലെ പോബ്‌സൺ റോഡരികിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ജീപ്പ് ഡ്രൈവർമാർ അവശനിലയിലായ പുലിയെ കണ്ടെത്തിയത്. ഇവർ വനം വകുപ്പിനെ വിവരമറിയിക്കുകയും കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.
റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ തേക്കടി സ്റ്റേഷൻ സ്റ്റാഫും കൊല്ലങ്കോട് ആർആർടി സംഘവും ചേർന്ന് പുലിയെ കൂട്ടിലാക്കി ചികിത്സയ്ക്കായി മാറ്റി. പുലിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വെറ്ററിനറി ഡോക്ടറെ എത്തിച്ചു ചികിത്സ നൽകുന്നതിനിടെ രാത്രി പന്ത്രണ്ടരയ്ക്ക് പുലി ചത്തു