മകനെ മടിയിൽ വച്ചുള്ള ഡ്രൈവിങ്; ക്യാമറയിൽ പതിഞ്ഞു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി

  1. Home
  2. Kerala

മകനെ മടിയിൽ വച്ചുള്ള ഡ്രൈവിങ്; ക്യാമറയിൽ പതിഞ്ഞു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി

camera

മകനെ മടിയിലിരുത്തി വാഹനമോടിച്ച മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസപെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 

മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തിയായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഡ്രൈവിങ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.