ലൈഫ് മിഷൻ കോഴക്കേസ്; സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്

  1. Home
  2. Kerala

ലൈഫ് മിഷൻ കോഴക്കേസ്; സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്

SWAPNA


ലൈഫ് മിഷൻ കോഴക്കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായ സ്വപ്ന സുരേഷിന്റെ ചോദ്യംചെയ്യൽ ഒരു മണിക്കൂറിലേറെ നീണ്ടു.

കേസന്വേഷണത്തിന്റെ ഭാഗമായാണ് ഹാജരായതെന്നും കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ചോദ്യംചെയ്യലിന് ശേഷം സ്വപ്ന സുരേഷ് പ്രതികരിച്ചു.

ലൈഫ് മിഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വിജിലൻസ് പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രതികളെ വീണ്ടും വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുന്നത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ചോദ്യംചെയ്യൽ.