നേരിയ ആശ്വാസം; ഉച്ചയ്ക്ക് ശേഷം പവന് 1,600 കുറഞ്ഞു
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 95,760 രൂപയായി . ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയായി. ഇന്ന് രാവിലെ പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയായിരുന്നു.
