സ്കൂൾ ബസിൽ എൽകെജി വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനർ പോക്സോ കേസിൽ അറസ്റ്റിൽ

  1. Home
  2. Kerala

സ്കൂൾ ബസിൽ എൽകെജി വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനർ പോക്സോ കേസിൽ അറസ്റ്റിൽ

image


സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷികിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.കല്പകഞ്ചേരി ഇൻസ്പെക്ടർ കെ. സലീമാണ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ പ്രതി ബസിൻ്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. വിവരം കുട്ടി വീട്ടിൽ വന്ന് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ കല്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകൾ വീട്ടിൽ കയറി വന്ന് മർദിച്ചതായി പ്രതിയായ ആഷിക് കല്പകഞ്ചേരി പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അറസ്റ്റിലായ ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.