തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോർപറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്

  1. Home
  2. Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോർപറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്

image


തിരുവനന്തപുരം കോർപറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവും നടത്തി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ എം.എൽ.എ കെ.എസ് ശബരീനാഥൻ അടക്കം 48 പേരാണ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം കോർപറേഷനിൽ ഇനി 23 സ്ഥാനാർഥികളെ കൂടിയാണ് കോൺഗ്രസിന് പ്രഖ്യാപിക്കാനുള്ളത്. ബാക്കി സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ മറ്റ് ഘടകകക്ഷികളുമായി അന്തിമധാരണയായിട്ടില്ല. ജി.രവീന്ദ്രൻ നായർ, പി.ആർ പ്രദീപ്, കെ.ശൈലജ, വനജ രാജേന്ദ്ര ബാബു, വണ്ണാമല രാജേഷ്, പി.മോഹനൻ തമ്പി, നേമം ഷജീർ, ജി.പത്മകുമാർ, സുധീഷ്, ഹേമ സി.എസ്, രഞ്ജിനി, രേഷ്മ യു.എസ്, എ.ബിനുകുമാർ, ടി.ജി പ്രവീണ കുമാർ എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച ലിസ്റ്റിലുള്ളത്.