ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി: 6 കോടി രൂപ കത്തിച്ച് കളഞ്ഞു;പ്രതി സംഗീതിന്റെ മൊഴി

  1. Home
  2. Kerala

ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി: 6 കോടി രൂപ കത്തിച്ച് കളഞ്ഞു;പ്രതി സംഗീതിന്റെ മൊഴി

image


ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിയിൽ പ്രതി സംഗീതിന്റെ  മൊഴി പുറത്ത്. ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയതിൽ ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ടുനിരോധനത്തെ തുടർന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കത്തിച്ചത് എന്നും സംഗീത്  വ്യക്തമാക്കി. 2017ൽ പോങ്ങുമൂട്ടിലെ വീട്ടിൽ വെച്ചു കത്തിച്ചുവെന്നാണ് മൊഴി. ഫോറൻസിക് സംഘത്തോടൊപ്പം വിജിലൻസ് സ്ഥലത്തു പരിശോധന നടത്തി. 2012 മുതൽ 2021 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം -അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാർ ഓഫിസിൽ മാത്രം 45 റജിസ്‌ട്രേഷൻ നടത്തിയിരുന്നു. 2012 മുതൽ 2021 വരെയുള്ള കാലയളവിൽ 16 കോടി രൂപയുടെ അഴിമതിയാണ് നടന്നത്.