ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ജീവനൊടുക്കി; ഇരുവരും കുടുംബസ്ഥർ
ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ജീവനൊടുക്കി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരെയാണ് സതേൺ കോളജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതുസംബന്ധിച്ച് വീട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മൃതശരീരങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
