അറബിക്കടലിലെ ന്യൂനമർദ്ദം ശക്തമാകുന്നു: കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  1. Home
  2. Kerala

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തമാകുന്നു: കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

southwest monsoon kerala expecting heavy rain


അറബിക്കടലിൽ രൂപം കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം എത്തിച്ചേരാനുള്ള സാധ്യതയുടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. തുടർന്ന് ഇത് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 21, 23, 24 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.
അലർട്ടുകൾ പ്രഖ്യാപിച്ചു:
ഓറഞ്ച് അലർട്ട്:
മെയ് 24, 25: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട്:
മെയ് 22: കണ്ണൂർ, കാസർകോട്
മെയ് 23: ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മെയ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
മെയ് 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനുമാണ് അധികൃതരുടെ നിർദ്ദേശം. തീരദേശ പ്രദേശങ്ങളിലും മലനിരകളിലുമുള്ളവർ കൂടുതൽ ജാഗ്രതാ പാലിക്കണം.