സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി; സിനിമ കോൺക്ലേവ് നവംബർ പകുതിക്ക് ശേഷം കൊച്ചിയിൽ
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.