തിരുവനന്തപുരത്ത് എം പോക്‌സ്; സംസ്ഥാനത്ത് ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്നു

  1. Home
  2. Kerala

തിരുവനന്തപുരത്ത് എം പോക്‌സ്; സംസ്ഥാനത്ത് ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്നു

m pox


സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പടരുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ 43 കാരനാണ് പുതുതായി എം പോക്‌സ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ എം പോക്‌സ് കേസാണിത്.

അതേസമയം, ഇന്ന് മാത്രം 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (9), തൃശൂര്‍ (3), തിരുവനന്തപുരം (2), കണ്ണൂര്‍ (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് ഇന്നത്തെ കണക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രം 110 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കൂടുതല്‍. ഈ വര്‍ഷം ഇതുവരെ ആകെ 186 പേര്‍ക്ക് ഷിഗെല്ല ബാധിച്ചു.

ഇതിനുപുറമേ, ഇന്ന് 68 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും തൃശൂര്‍ നാട്ടികയില്‍ ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ല തിരിച്ചുള്ള ജൂണിലെ ഷിഗെല്ല കണക്കുകള്‍ (ചുരുക്കത്തിൽ):

  • കോഴിക്കോട്: 33
  • വയനാട്: 18
  • മലപ്പുറം: 14
  • തിരുവനന്തപുരം: 13
  • തൃശൂര്‍: 9
  • കൊല്ലം: 8
  • കണ്ണൂര്‍: 7
  • ആലപ്പുഴ: 3
  • ഇടുക്കി: 3
  • എറണാകുളം: 2