എം.ആർ. അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റി; ഇനി എസൈസ് കമ്മിഷണർ

  1. Home
  2. Kerala

എം.ആർ. അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റി; ഇനി എസൈസ് കമ്മിഷണർ

Mr Ajith Kumar


എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസിൽ നിന്നും മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച ഒഴിവിലേക്കാണ് നിയമനം. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.