പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ ജി, ശ്യാംസുന്ദർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  1. Home
  2. Kerala

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ ജി, ശ്യാംസുന്ദർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

POLICE


സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ.ജിയാകും. ദക്ഷിണമേഖലാ ഐ.ജി ജി.സ്‌പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നൽകി. എ.അക്‌ബർ ക്രൈംബ്രാഞ്ച് ഐ.ജിയാകും. എസ്.ശ്യാംസുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. വയനാട് ജില്ലാ മേധാവിയായി ടി.നാരായണനെയും നിയമിച്ചു. 

ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ല വിട്ട് മാറ്റികൊണ്ട് ഉത്തരവിറങ്ങി.ജോയിൻറ് സെക്രട്ടറി ആര്‍. മണികണ്ഠനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.