ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാവീഴ്ച; വിജിലൻസ്
സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാവീഴ്ച . ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയെന്ന് വിജിലന്‍സ് ന്വേഷണത്തില്‍ കണ്ടെത്തി.പിഎസ് സി അന്വേഷണത്തിനായി നിയോഗിച്ച ആഭ്യന്തര വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍.
ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ സുരക്ഷ പരിശോധന വേണമെന്ന റിപ്പോര്‍ട്ടുകള്‍ കമീഷന്‍ അവഗണിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.പി.എസ്.സിയുടെ സോഫ്റ്റുവെയറുകളില്‍ ഐ.ടി ഓഡിറ്റ് നടത്തിയില്ല. ഐ ടി ഓഡിറ്റ് നടത്തണമെന്നുള്ള പരീക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു.സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകള്‍ മുമ്പും ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. പി.എസ്.സിയില്‍ റജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങൾ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചുവെന്നും കണ്ടെത്തലുണ്ട് .
