ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയത് ഗുരുതര കുറ്റം; ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ടി അസഫലി

  1. Home
  2. Kerala

ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയത് ഗുരുതര കുറ്റം; ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ടി അസഫലി

Asaf ali


സോളർ കേസിൽ ഇതുവരെ അന്വേഷിച്ചതല്ല, ഇനി അന്വേഷിക്കാനിരിക്കുന്നതാണ് ഏറ്റവും ഗുരുതരമായ കുറ്റമെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസഫലി. ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കി സിബിഐ അന്വേഷണത്തിന് കാരണമുണ്ടാക്കിയതാണ് മുഖ്യ കുറ്റം. വലിയ ഗൂഢാലോചനയാണ് നടന്നത്. ഇതിനെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഒരുപോലെ കണ്ടെത്തിയ ഒരു വൻ ഗൂഢാലോചന ഒരിക്കലും അന്വേഷിക്കാതിരിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷിച്ച കുറ്റം ബലാൽസംഗമാണ്. ഈ വ്യാജമായ ആരോപണത്തിലാണ് ക്രിമിനൽ നടപടി തുടങ്ങിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 211ാം വകുപ്പ് അനുസരിച്ച്, 7 വർഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജമായി സൃഷ്ടിച്ചതെങ്കിൽ അത്തരം കുറ്റത്തിനു 7 വർഷംവരെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.