മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം പൂക്കോട്ടൂരിൽ സഹോദരന്മാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു.അമീർ ഹുസൈൻ (26) ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ (28) പോലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തിക്കൊന്ന ശേഷം ജുനൈദ് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.പുലർച്ച അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാർ തമ്മിൽ തർക്കത്തിന് കാരണമെന്നാണ് സൂചന. കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു
