കോഴിക്കോട് വീണ്ടും മലേറിയ സ്ഥിരീകരിച്ചു; രോഗബാധ അതിഥി തൊഴിലാളിക്ക്
കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ റിപ്പോർട്ട് ചെയ്തു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ൽ താമസിക്കുന്ന അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ആവശ്യമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെയും കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് മലേറിയ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.
