നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

  1. Home
  2. Kerala

നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

Joseph Vyttila


കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. അദ്ദേഹത്തിനു 84 വയസായിരുന്നു. 2012ൽ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ. 

നോവൽ, നാടകം, കഥ, തിരക്കഥ വിഭാ​ഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ചരമ വാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികൾ.