തമിഴ്‌നാട്ടിലെ ഹോട്ടലിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ

  1. Home
  2. Kerala

തമിഴ്‌നാട്ടിലെ ഹോട്ടലിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ

couples


തമിഴ്‌നാട്ടിലെ പഴനിയിൽ ഹോട്ടലിൽ മലയാളി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്‌തെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികളും മരണത്തിന് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു.