ഷാർജയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ടു പേര്‍ പിടിയില്‍

  1. Home
  2. Kerala

ഷാർജയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ടു പേര്‍ പിടിയില്‍

sharja 123


ഷാര്‍ജ യുഎഇയിലെ ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്‍റ് (60 ആണ് കൊല്ലപ്പെട്ടത്.

ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാകിസ്ഥാന്‍ സ്വദേശികൾ. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അനില്‍ കുമാര്‍ ശാസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.