കോളജ് വിദ്യാർഥികൾക്കു ലഹരി നൽകി; സീരിയൽ നടൻ അടക്കം 6 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

  1. Home
  2. Kerala

കോളജ് വിദ്യാർഥികൾക്കു ലഹരി നൽകി; സീരിയൽ നടൻ അടക്കം 6 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

arrest


ബെംഗളൂരു കോളജ് വിദ്യാർഥികൾക്കു ലഹരി എത്തിച്ചു നൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. 

രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരും അറസ്റ്റിലായി.