മൈസൂരു-ബെംഗളൂരു ഹൈവേയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

  1. Home
  2. Kerala

മൈസൂരു-ബെംഗളൂരു ഹൈവേയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

car accident


മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശി അഫ്രീന (23) ആണ് അപകടത്തിൽ മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ബിടതിയിൽവെച്ച് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബെംഗളൂരു-മൈസൂരു പാതയിൽ അപകടങ്ങൾ പതിവാകുന്ന മേഖലകളിലൊന്നാണ് ബിടതി.

അപകടത്തിൽ ഒപ്പമുണ്ടായിരുന്നവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.