മലയാളികളുടെ സ്ഥിരസാന്നിധ്യമല്ലാത്ത നാട് ഏതാണ്?; ഉത്തരം പ്രവാസികാര്യ മന്ത്രാലയം പറയും

  1. Home
  2. Kerala

മലയാളികളുടെ സ്ഥിരസാന്നിധ്യമല്ലാത്ത നാട് ഏതാണ്?; ഉത്തരം പ്രവാസികാര്യ മന്ത്രാലയം പറയും

malayali


ലോകത്തെ ആകെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികളുണ്ട്. കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കണക്ക് പറയുന്നത്.
യു.എൻ. പട്ടികയിൽ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. 

കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാകില്ല എന്നാണ് ഔദ്യോഗികപട്ടിക. സന്ദർശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്.

ഒടുവിലെ കുടിയേറ്റ സർവേപ്രകാരം 35 ലക്ഷം കേരളീയരാണ് പ്രവാസികളായിട്ടുള്ളത്. എന്നാൽ, ഈ കണക്കിനെക്കാൾ കൂടുതലുണ്ടാകും യഥാർഥചിത്രമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്മെന്റ് അധികൃതർ പറയുന്നു.