മല്ലികാ സുകുമാരൻ 'അമ്മ'യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി.സ്‌നേഹപൂർവം പടിയിറങ്ങുന്ന,അമ്മ'യിൽ നിന്നു, സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം,എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞദിവസം നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടാവുകയും, തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയും ചെയ്തിരുന്നു. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് യോഗത്തിനുശേഷം പുറത്തുവന്ന മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് പ്രതികരിച്ചത് .
