വി.ഡി. സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

  1. Home
  2. Kerala

വി.ഡി. സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

image


കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.''കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ'' എന്നാണ് മമ്മൂട്ടി കുറിച്ചത്. ''വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ'' എന്ന് മോഹൻലാലും ആശംസിച്ചു.11 ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വി.ഡി. സതീശനെ കോൺഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്.