'എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകൾ'; വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി

  1. Home
  2. Kerala

'എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകൾ'; വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി

flag


രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പായസംവെച്ചും മധുരം വിതരണം ചെയ്‍തുമൊക്കെയാണ് ആഘോഷം നടക്കുന്നത്. മമ്മൂട്ടി വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നു. ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം. നടൻ മോഹൻലാലും എല്ലാവര്‍ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.  

'കാതല്‍ ദ കോര്‍' ആണ് മമ്മൂട്ടി ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'റോഷാക്കി'നു പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിനുണ്ട്. തമിഴ് നടി ജ്യോതികയാണ് നായികയായി ചിത്രത്തില്‍ എത്തുന്നത്. കെ എസ് ചിത്ര മമ്മൂട്ടി ചിത്രത്തിനായി ഗാനം ആലപിച്ചിക്കുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

'ബസൂക്ക' എന്ന ചിത്രത്തിലെ തന്റെ ഭാഗം അടുത്തിടെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബസൂക്ക' സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ പരിസമാപ്‍തിയാണ് 'ബസൂക്ക' എന്നാണ് ഡിനോ ഡെന്നിസ് പ്രതികരിച്ചത്.