ജോലിയ്ക്ക് പോകാത്തതിന് തർക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, യുവാവ് പിടിയിൽ

  1. Home
  2. Kerala

ജോലിയ്ക്ക് പോകാത്തതിന് തർക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, യുവാവ് പിടിയിൽ

arrest


ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ യുവാവ് പിടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പൊക്കത്തിൽ വീട്ടിൽ പൊടിമോനെയാണ് (25) അമ്പലപ്പുഴ സി ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പൊടിമോൻ ജോലിക്കു പോകാത്തതിനെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് വഴക്കിനിടെയാണ് ഭാര്യ കലയുടെ മുഖത്തേക്ക് പൊടിമോൻ തിളച്ച എണ്ണ ഒഴിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിവരവേ, കാപ്പിൽ ഭാഗത്ത് നിന്നാണ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിലും പ്രതിയാണ് പൊടിമോനെന്ന് പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ അബൂബക്കർ സിദ്ദിഖ്, ബിപിൻ ദാസ്, വിഷ്ണു, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.