രാത്രി കേക്കുമായി പതിനാറുകാരിയെ കാണാൻ വീട്ടിൽ; ബന്ധുക്കൾ അടിച്ചെന്ന് യുവാവ്, പിന്നാലെ പോക്സോ കേസും

  1. Home
  2. Kerala

രാത്രി കേക്കുമായി പതിനാറുകാരിയെ കാണാൻ വീട്ടിൽ; ബന്ധുക്കൾ അടിച്ചെന്ന് യുവാവ്, പിന്നാലെ പോക്സോ കേസും

vanila cake


കൊല്ലത്ത് പതിനാറുകാരിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ മർദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനത്തെത്തുടർന്ന് പരിക്കേറ്റത്. രാത്രി പെൺകുട്ടിയ്ക്ക് പിറന്നാൾ കേക്കുമായെത്തിയതായിരുന്നു ഇയാൾ. ചൊവ്വാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി അടിച്ചുവെന്നാണ് യുവാവിന്റെ ആരോപണം. 

കെട്ടിത്തൂക്കിയിട്ട് മർദിച്ചുവെന്നും ആരോപിക്കുന്നു. ഇയാളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.