ഫയർ ഡാൻസിനിടെ മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ തീ പടർന്നു; യുവാവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു

  1. Home
  2. Kerala

ഫയർ ഡാൻസിനിടെ മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ തീ പടർന്നു; യുവാവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു

Fire


മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി (29)ക്കാണ് പൊള്ളേലറ്റത്. യുവാവിന്റെ മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. നിലമ്പൂർ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തുന്ന പാട്ടുത്സവ ഷോപ്പിംഗ് ടൂറിസം ഫെസ്റ്റിവൽ ഷോയുടെ മൂന്നാം ദിവസമാണ് ഈ ഫയർ ഡാൻസ് നടന്നത്. 

മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ സജിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലാണ്. ഫയർ ഡാൻസ് പോലുള്ള അപകടകരമയ പരിപാടികൾ സംഘടിപ്പിച്ചിട്ട് പോലും സ്ഥലത്ത് ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നില്ല. ഇക്കാരണത്താൽ തന്നെ സജിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് പരിപാടി കാണാനെത്തിയവർ പറയുന്നു. എന്നാൽ, തങ്ങളുടെ അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്നാണ് സംഘാടകർ പറയുന്നത്.