ഹെൽമറ്റിനുളളിൽ പാമ്പ്; കടിയേറ്റ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

  1. Home
  2. Kerala

ഹെൽമറ്റിനുളളിൽ പാമ്പ്; കടിയേറ്റ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

HELMET


ബൈക്കിൽ യാത്ര ചെയ്യവെ ഹെൽമറ്റിൽ ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കൊയിലാണ്ടി നടുവത്തൂർ സ്വദേശി രാഹുൽ(30) കഴിഞ്ഞ ദിവസം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. യാത്രാമധ്യേ രാഹുലിന്റെ തലയുടെ വലത് വശത്തായി വേദന അനുഭവപ്പെട്ടു എന്നും തുടർന്ന് ബൈക്ക് നിർത്തി ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉൾഭാഗത്ത് വെളളിക്കെട്ടൻ ഇനത്തിലുളള പാമ്പിനെ കണ്ടത്.

പാമ്പ് നിലത്ത് വീണ് ഇഴഞ്ഞ് പോയിരുന്നുവെന്നും രാഹുൽ പറഞ്ഞു. തുടർന്ന് നാട്ടുകാർ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രി രാഹുൽ വീട്ടിൽ തിരിച്ചെത്തി.