വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; 65-കാരന് ഇരട്ട ജീവപര്യന്തവും പിഴയും

  1. Home
  2. Kerala

വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; 65-കാരന് ഇരട്ട ജീവപര്യന്തവും പിഴയും

court


തൃശ്ശൂരിൽ സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ എടക്കര തിരുത്തിവീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം.

സ്‌കൂളിൽനിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടി കരയുന്നത് കണ്ട് കൂട്ടുകാർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പോലീസാണ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടിയത്.