കുട്ടനാട്ടിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

  1. Home
  2. Kerala

കുട്ടനാട്ടിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

husband killed wife in kuttanad


കുട്ടനാട്ടിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ ( വിദ്യ- 42) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് വച്ച് വിനോദ് വിദ്യയുടെ വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായത്. രാമങ്കരി ജംക്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ.രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യയെ വിനോദ് നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും ഫോണെടുത്തിരുന്നില്ല. പിന്നീട് ഒരുവട്ടം കോൾ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാൽ വിദ്യ ഫോൺ കട്ട് ചെയ്തിരുന്നില്ലെന്നും ഫോണിൽ താൻ ഒരു പുരുഷന്റെ ശബ്ദം കേട്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.