'ജനനം 1995-മരണം 2023', ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; പിന്നാലെ യുവാവ് ജീവനൊടുക്കി

  1. Home
  2. Kerala

'ജനനം 1995-മരണം 2023', ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; പിന്നാലെ യുവാവ് ജീവനൊടുക്കി

death


സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലി (28)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6:30 യോടെയായിരുന്നു സംഭവം.

ജോലി തേടി അജ്മൽ ദുബായിൽ പോയിരുന്നു. എന്നാൽ അവിടെ ജോലിയൊന്നും ലഭിച്ചില്ല.  ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാമിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം 1995- മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്
അജ്മലിനെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ട വീട്ടുകാർ ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.