മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസ്: സൗബിനും കൂട്ടരും ചോദ്യം ചെയ്യലിന് ഹാജരായി

  1. Home
  2. Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസ്: സൗബിനും കൂട്ടരും ചോദ്യം ചെയ്യലിന് ഹാജരായി

soubin


മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ ഹൈക്കോടതി ഇവർക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മൂവരും ജൂലൈ ഏഴിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചിരുന്നു.

മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽ നിന്ന് 7 കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ വഞ്ചിച്ചു എഎന്ന് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്ന ആൾ പരാതി നൽകിയത് അടിസ്ഥാനത്തിലാണ് കേസ്. കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

പ്രതികൾ ഗുഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്ന് അന്വേഷണം ശക്തിപ്പെടുത്തിയ പൊലീസ് കഴിഞ്ഞ 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാൽ ഹൈക്കോടതി ഇവർക്കു സമയം നീട്ടി നൽകി. തുടർന്ന് കേസ് പരിഗണിച്ചപ്പോൾ ഇത് സിവിൽ വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനൽ കേസായി പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പ്രതികൾ ഹമീദിന് 5.99 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഇതു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കോടതിയിൽ റിപ്പോർട്ട് നൽകിയതിനു ശേഷം മാത്രമായിരുന്നു പണം നൽകിയതെന്ന് പോലീസ് റിപ്പോർട്ട് പറയുന്നു