മഞ്ഞുമ്മൽ ബോയ്‌സ് തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അടക്കമുള്ള നിർമാതാക്കൾ അറസ്റ്റിൽ
മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട് ഏഴ് കോടിയുടെ തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ വിട്ടയച്ചു.40% ലാഭവാഗ്ദാനത്തോടെ നിക്ഷേപകരിൽ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ പറഞ്ഞത്. കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു
