ആവശ്യമായ ലൈസൻസുകളില്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ ചായക്കട പൊലീസ് പൂട്ടിച്ചു

  1. Home
  2. Kerala

ആവശ്യമായ ലൈസൻസുകളില്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ ചായക്കട പൊലീസ് പൂട്ടിച്ചു

t shop


‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. മഞ്ഞുമ്മൽ മാടപ്പാ‌‌ട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിലുളള ചായക്കടയാണ്  പൊലീസ് പൂട്ടിച്ചത്. 

ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു.

അനുമതിപത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. നടത്തിപ്പുകാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് നടപടിക്കു കാരണമായി. കേരളത്തില്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണല്ലോ, അങ്ങനെ ചായക്കടയ്ക്ക് ആ പേര് തന്നെ ഇടാന്‍ തീരുമാനിക്കുകയായിരുന്നു ചേരാനല്ലൂർ സ്വദേശികൾ. എന്നാൽ ലൈസൻസ് ഇല്ലാത്തതിനാൽ സംഗതി പാളിയെന്ന് തന്നെ പറായാം.