പരോൾ കാലത്തെ ‘മാസ്’ റീൽസ് ; പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വീഡിയോ വിവാദത്തിൽ

  1. Home
  2. Kerala

പരോൾ കാലത്തെ ‘മാസ്’ റീൽസ് ; പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വീഡിയോ വിവാദത്തിൽ

periya


പരോൾ വ്യവസ്ഥ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവച്ചതായി ആരോപണം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളിൽ ഏഴാം പ്രതിയായ അശ്വിന്റെ വീഡിയോയാണ് വിവാദത്തിന് കാരണമായത്.‘റിയൽ അശ്വിൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മീശ പിരിച്ചും, പുക ഊതി വിടുകയും, സ്ലോ മോഷനിൽ കാറിൽ കയറുകയും ചെയ്യുന്ന തരത്തിലുള്ള “മാസ്” സ്റ്റൈൽ റീൽസ് പങ്കുവച്ചത്. പരോൾ കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇടപെടരുതെന്ന വ്യവസ്ഥ ഇയാള്‍ ലംഘിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ പിന്നീട് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് കൂട്ടപരോള്‍  അനുവദിച്ചതിനെതിരെയും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് കേസിലെ പുതിയ വിവാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പരാതികൾ ഉയരുകയാണ്.